Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maritime Board

Thiruvananthapuram

മാരിടൈം ബോർഡ് തുറമുഖം ഒരുങ്ങി: ക്രൂ ​ചേ​ഞ്ചിം​ഗ് പു​ന​ഃരാ​രം​ഭി​ക്കു​ന്നു

വി​ഴി​ഞ്ഞം: വ​ർ​ഷ​ങ്ങ​ളാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്ന ക്രൂ ​ചേ​ഞ്ചിം​ഗ് പു​നഃ​രാ​രം​ഭി​ക്കു​ന്നു. ഏ​തു ത​രം ക​പ്പ​ലു​ക​ളെ​യും വ​ര​വേ​ൽ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​മാ​യി വി​ഴി​ഞ്ഞം മാ​രി​ടൈം ബോ​ർ​ഡി​ന്‍റെ തു​റ​മു​ഖം.

പു​റം​ക​ട​ലി​ൽ നി​ന്ന് ക​പ്പ​ൽ ജീ​വ​ന​ക്കാ​രെ ഇ​റ​ക്കാ​നും ക​യ​റ്റാ​നും ചു​മ​ത​ല​യു​ള്ള ധ്വ​നി​യെ​ന്ന ട​ഗ്ഗും റെ​ഡി​യാ​യി. നാ​ലു വ​ർ​ഷം മു​ന്പു​വ​രെ നൂ​റു​ക​ണ​ക്കി​ന് ക​പ്പ​ലി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദേ​ശി​ക​ളെ​യും സ്വ​ദേ​ശി​ക​ളെ​യും ക​യ​റ്റി​യി​റ​ക്കി​യു​ള്ള പ​രി​ച​യ സ​മ്പ​ത്തു​മാ​യാ​ണ് ധ്വ​നി​യു​ടെ നി​ൽ​പ്.
കോ​വി​ഡ് കാ​ല​ത്തെ ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​ഴി​ഞ്ഞ​ത്ത് എ​ത്തി​യ 750 ക​പ്പ​ലു​ക​ളി​ൽ​നി​ന്ന് 12 കോ​ടി​യി​ൽ​പ്പ​രം രൂ​പ സ​ർ​ക്കാ​രി​ന്‍റെ ഖ​ജ​നാ​വി​ലേ​ക്കും ഒ​ഴു​കി​യി​രു​ന്നു.

ഇ​ന്ത്യ​യി​ൽ മ​റ്റൊ​രു തു​റ​മു​ഖ​ത്തി​നും അ​വ​കാ​ശ​പ്പെ​ടാ​ൻ പ​റ്റാ​ത്ത ത​ര​ത്തി​ലു​ള്ള വ​മ്പ​ൻ കു​തി​പ്പി​നു നാ​ന്ദി കു​റി​ക്കാ​നും മ​ഹാ​മാ​രി​ക്കാ​ല​ത്ത് വി​ഴി​ഞ്ഞ​ത്തി​നാ​യി. ക്രൂ ​ചേ​ഞ്ചിം​ഗ് പു ​നഃ​രാ​രം​ഭി ക്കു​ന്ന​തു ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കു​ല​ർ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് മാ​രി​ടൈം അ​ഡ്‌​മി​നി​സ്‌​ട്രേ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ചു.
കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്ത് മ​റ്റു വ​രു​മാ​ന​ങ്ങ​ൾ നി​ല​ച്ച​പ്പോ​ഴും കേ​ര​ള​ത്തി​ന്‍റെ ഖ​ജ​നാ​വി​ലേ​ക്ക് കോ​ടി​ക​ൾ ഒ​ഴു​ക്കി​യ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​നും ഇ​നി മു​ത​ൽ ഉ​ണ​ർ​ന്നി​രി​ക്കാം. കൂ​ടാ​തെ വ​ൻ​കി​ട ക​പ്പ​ലു​ക​ൾ ക​ട​ലി​ൽ അ​ണി​നി​ര​ക്കു​ന്ന ര​ണ്ട് അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ങ്ങ​ൾ ഉ​ള്ള അ​പൂ​ർ​വ നേ​ട്ട​ത്തി​നും വി​ഴി​ഞ്ഞം സാ​ക്ഷ്യം വ​ഹി​ക്കും.

അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന് വേ​ണ്ട ക​സ്റ്റം​സ്, ഇ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​വും ഐ​എ​സ്പി​എ​സ്, ഐ​സി​പി കോ​ഡു​ക​ളും ഇ​രു തു​റ​മു​ഖ​ങ്ങ​ൾ​ക്കും ഉ​ണ്ടെ​ന്ന​താ​ണു വി​ഴി​ഞ്ഞ​ത്തെ വ്യ​ത്യ​സ്ഥ​മാ​ക്കു​ന്ന​ത്. ലോ​ക രാ​ജ്യ​ങ്ങ​ൾ ചു​റ്റി പോ​കു​ന്ന വ​ൻ​കി​ട ച​ര​ക്കു ക​പ്പ​ലു​ക​ൾ അ​ടു​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​നു ക​ഷ്ടി​ച്ച് അ​ര കി​ലോ​മീ​റ്റ​ർ മാ​റി​യു​ള്ള കേ​ര​ള മാ​രി​ടൈം ബോ​ർ​ഡി​ന്‍റെ തു​റ​മു​ഖ അ​തി​ത്തി​യി​ൽ ക്രൂ ​ചേ​ഞ്ചിം​ഗി​നാ​യും ഇ​നി മു​ത​ൽ ക​പ്പ​ലു​ക​ൾ ന​ങ്കൂ​ര​മി​ടും.

വി​ഴി​ഞ്ഞ​ത്തു​നി​ന്നു കി​ഴ​ക്കോ​ട്ട് പൂ​വാ​ർ വ​രെ​യാ​ണ് അ​ദാ​നി തു​റ​മു​ഖ​ത്തി​ന്‍റെ അ​തി​ർ​ത്തി​യെ​ങ്കി​ൽ വി​ഴി​ഞ്ഞ​ത്തു​നി​ന്നു പ​ടി​ഞ്ഞാ​റോ​ട്ട് കോ​വ​ളം വ​രെ​യാ​ണു മാ​രി​ടൈം ബോ​ർ​ഡി​ന്‍റെ അ​തി​ർ​ത്തി. ദൗ​ത്യ​ത്തി​നാ​യി അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ചാ​ന​ലും താ​ണ്ടി എ​ത്തു​ന്ന ക​പ്പ​ലു​ക​ൾ​ക്ക് നി​ശ്ച​യി​ക്ക​പ്പെ​ട്ട അ​തി​ർ​ത്തി​ക​ളി​ൽ ന​ങ്കൂ​ര​മി​ടാം.

ലോ​ക​ത്തി​ലെ ക​പ്പ​ൽ ഏ​ജ​ന്‍റു​മാ​രു​ടെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ഇ​ട​മാ​യ വി​ഴി​ഞ്ഞ​ത്തേ​ക്ക് ക്രൂ ​ചേ​ഞ്ചിം​ഗി​നാ​യി ക​പ്പ​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ഊ​ർ​ജി​ത ശ്ര​മ​വും സ്റ്റീ​മ​ർ അ​സോ​സി​യേ​ഷ​ൻ അ​ധി​കൃ​ത​ർ ആ​രം​ഭി​ച്ച​താ​യാ​ണ​റി​വ്. കേ​ര​ള​ത്തി​ൽ മ​റ്റൊ​രി​ട​ത്തു​മി​ല്ലാ​ത്ത സ​മ​യ​ലാ​ഭ​വും സാ​മ്പ​ത്തി​ക​ലാ​ഭ​വു​മാ​ണു വി​ഴി​ഞ്ഞ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത.

വി​ഴി​ഞ്ഞ​ത്തി​നു​പ​രി കൊ​ച്ചി​യി​ൽ ഔ​ട്ട​ർ ആ​ങ്ക​റേ​ജി​ൽ ക്രൂ ​ചേ​ഞ്ചിം​ഗ് ന​ട​ന്നി​രു​ന്നെ​ങ്കി​ലും തീ​ര​ത്തു​നി​ന്ന് ഏ​ഴ് നോ​ട്ടി​ക്ക​ലി​ല​ധി​കം ഉ​ൾ​ക്ക​ട​ലി​ലാ​ണ് ക​പ്പ​ലു​ക​ൾ ന​ങ്കൂ​ര​മി​ട്ടി​രു​ന്ന​ത്. തീ​ര​ത്തി​നു ചേ​ർ​ന്നു ക​ഷ്ടി​ച്ച് ഒ​രു നോ​ട്ടി​ക്ക​ൽ ഉ​ൾ​ക്ക​ട​ലി​ൽ ന​ങ്കൂ​ര​മി​ടാ​നും അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ചാ​ന​ലി​ൽ​നി​ന്നു 15 കി​ലോ​മീ​റ്റ​ർ മാ​റി സ്ഥി​തി ചെ​യ്യു​ന്നു എ​ന്ന​പ്ര​ത്യേ​ക​ത​യാ​ണ് വി​ഴി​ഞ്ഞം ലോ​ക രാ​ജ്യ​ങ്ങ​ൾ​ക്കും പ്രി​യ​ങ്ക​ര​മാ​യ​ത്.
ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​പ്പ​ലു​ക​ളി​ൽ ഒ​ന്നാ​യ എ​വ​ർ​ഗ്രീ​നി​ന്‍റെ എ​വ​ർ​ഗ്ലോ​വ് ആ​ദ്യ​മാ​യി ന​ങ്കൂ​ര​മി​ട്ടാ​ണ് വി​ഴി​ഞ്ഞ​ത്തി​ന്‍റെ മ​ഹ​ത്വം ലോ​ക​ത്തെ അ​റി​യി​ച്ച​ത്.​അ​തി​നു​ശേ​ഷം ദി​വ​സം പ​ത്തു​വ​രെ കൂ​റ്റ​ൻ ക​പ്പ​ലു​ക​ൾ ഇ​വി​ടെ വ​ന്നു ഭൗ​ത്യം പൂ​ർ​ത്തി​യാ​ക്കി​മ​ട​ങ്ങി​യി​രു​ന്ന കാ​ല​മു​ണ്ടാ​യി​രു​ന്നു. അ​ധി​കം താ​മ​സി​ക്കാ​തെ ആ ​കാ​ലം തി​രി​ച്ചു വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ർ.

Latest News

Corehub Up